ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയവർക്കെതിരെയും അന്വേഷണം നടക്കും.
ഡൽഹിയിലെ സ്വകാര്യ ആശുപത്രികളോട് ഡോക്ടർമാരുടെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ചിട്ടുണ്ട്.
വൈറ്റ് കോളർ സംഘവുമായി ബന്ധമുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ മാപ്പ് ചെയ്യുന്നതായി ഏജൻസികൾ പറഞ്ഞു. വൈറ്റ് കോളർ സംഘം അൽ ഫലാഹ് കടന്ന് വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
ഉമറിന്റ ഫോണിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായാണ് വിവരം. കോൾ വിശദാംശങ്ങൾ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്.
അതേസമയം സമീപകാലത്ത് ഉമർ ബന്ധപ്പെട്ടവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവംബര്‍ 10ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി
ലോകം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കൾ; ഇറാൻ - അമേരിക്ക യുദ്ധം നിർത്താൻ മോദിക്ക്