ഡാനിഷ് അലിക്ക് വാതിൽ തുറന്ന്  കോൺഗ്രസ്; പക്ഷെ പ്രശ്നം മറ്റൊന്ന്

DECEMBER 10, 2023, 3:03 PM

ന്യൂഡൽഹി: ബിഎസ്പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എംപി കോൺഗ്രസുമായി അടുക്കുന്നു. എന്നാൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നാൽ ലോക്സഭാ അംഗത്വം നഷ്ടമാകും. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഡാനിഷ് അലിയുടെ നീക്കം.

സഭയിലെ അംഗം നിലവിലെ പാർട്ടി വിട്ട് ഔദ്യോഗികമായി മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം എംപി സ്ഥാനം നഷ്ടമാകും.

കോണ്‍ഗ്രസ് , സമാജ് വാദി എന്നീ പാര്‍ട്ടികള്‍ക്ക്, ഡാനിഷ് അലിയെ സ്വീകരിക്കണമെന്നുണ്ടെങ്കിലും ഈ നിയമമാണ് കീറാമുട്ടിയായി നില്‍ക്കുന്നത്.ബി.എസ്.പിയില്‍ നിന്നും പുറത്താക്കപ്പെട്ടാലും ലോക്സഭയില്‍ ബി.എസ്.പി അംഗമായി ഡാനിഷ് അലിക്ക് തുടരാൻ കഴിയും. 

vachakam
vachakam
vachakam

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡാനിഷ് അലിയുടെ വസതി സന്ദർശിച്ചപ്പോൾ തന്നെ പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് ഡാനിഷ് അലി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam