കൂച്ച് ബിഹാർ സന്ദർശിക്കുന്നതിൽ ബംഗാള്‍ ഗവര്‍ണര്‍ക്ക് വിലക്ക്‌

APRIL 17, 2024, 8:03 PM

പശ്ചിമ ബംഗാൾ : കൂച്ച് ബിഹാർ ലോക്സഭാ മണ്ഡലം സന്ദർശിക്കുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നിശ്ശബ്ദപ്രചാരണം നടപ്പാക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം ഒഴിവാക്കിയുള്ള ഉത്തരവ്. ആനന്ദ് ബോസിൻ്റെ കൂച്ച് ബിഹാർ സന്ദർശനം നാളെയും മറ്റന്നാളും നിശ്ചയിച്ചിരുന്നു.

നിശബ്ദ പ്രചാരണ സമയം ആരംഭിച്ചാല്‍, പ്രമുഖ നേതാക്കളും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്തവരും മണ്ഡലത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം.

vachakam
vachakam
vachakam

ഗവർണറുടെ ഓഫീസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശപ്രകാരം, ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കും ഒരുക്കങ്ങൾക്കും നിയോഗിക്കപ്പെട്ട പോലീസിൻ്റെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടിവരും.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്നാരോപിച്ച് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ''ലോഗ് സഭ'' എന്ന പേരില്‍ ഗവര്‍ണര്‍ സമാന്തര തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നെന്നും ഇതില്‍ നിന്ന് വിലക്കണം എന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് കത്തില്‍ പറഞ്ഞിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam