ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് 

APRIL 29, 2024, 10:44 PM

ഡല്‍ഹി: ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയിലായി. ഡല്‍ഹി സ്വദേശി ഗുലാബ് ഝാ(39) ആണ് ഭാര്യയോട് സംസാരിച്ചുവെന്ന് സംശയിച്ച്‌ സുഹൃത്ത് മനോജ് കുമാർ ഗുപ്തയെ (28) കൊലപ്പെടുത്തിയത്. 

തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ ക്രൂര കൃത്യത്തെ തുടർന്ന് പോലീസിന്റെ പിടിയിലാകുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെങ്കോട്ടയ്ക്ക് അടുത്തുള്ള ഓള്‍ഡ് ലജ്പത് റായ് മാർക്കറ്റിന്റെ മേല്‍ക്കൂരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഡല്‍ഹി പോലീസിന് വിവരം കിട്ടിയിരുന്നു. ശരീരത്തിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുമായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ പിടിയിലായത്.

അന്വേഷണത്തിന്റെ ഭാഗമായി 200-ഓളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതോടെയാണ് മരിച്ചത് മനോജ് കുമാർ ഗുപ്തയാണെന്ന് പോലീസിന് മനസ്സിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രതി പിടിയിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam