വിവാഹാഭ്യർത്ഥന നിരസിച്ചു; 20കാരിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു അയൽവാസി

MAY 15, 2024, 5:54 PM

ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന് 20കാരിയെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നതായി റിപ്പോർട്ട്. കർണാടകയിലെ ഹുബ്ബാള്ളിയിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹുബ്ബാള്ളി വീരപൂർ ഓനി സ്വദേശിയായ അഞ്ജലി അംബിഗർ ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെ പ്രതിയായ ഗിരീഷ് സാവന്ത് (21) അഞ്ജലിയുടെ വീട്ടിലെത്തിയ ശേഷം ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കത്തി ഉപയോഗിച്ച് ആവർത്തിച്ച് കുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

ഓട്ടോ ഡ്രെെവറായ ഗിരീഷ് ഏറെനാളായി യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് പുറത്തു വരുന്ന വിവരം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാൾ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam