അമിത് ഷായുടെ വ്യാജ വീഡിയോ: രേവന്ത് റെഡ്ഡിക്ക് നോട്ടീസയച്ച് ഡല്‍ഹി പോലീസ്

APRIL 29, 2024, 9:35 PM

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പോലീസ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ തെലങ്കാനയിലെ ഔദ്യോഗിക വസതിയിൽ എത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. തെലങ്കാന കോൺഗ്രസിൻ്റെ ഔദ്യോഗിക 'എക്‌സ്' പേജിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാണ് കേസ്.

തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ എസ് സി/എസ് ഡി ഉള്‍പ്പടെയുള്ള എല്ലാ സംവരണവും നീക്കം ചെയ്യുമെന്ന് അമിത് ഷാ പറയുന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം.

എന്നാല്‍ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി റെഡ്ഡി രംഗത്തു വന്നു. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണെന്നും താന്‍ ഭയന്നു പിന്നോട്ടുമാറില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam