മണ്ഡല പുനർനിർണയം ചർച്ച; വിജയ് വിളിച്ച യോഗം ബഹിഷ്കരിച്ച് 37 എംപിമാർ

AUGUST 8, 2026, 7:14 AM

ചെന്നൈ: മണ്ഡല പുനർനിർണയം ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ സംസ്ഥാനത്തെ ഭൂരിഭാഗം എംപിമാരും. തമിഴ്നാട്ടിലെ 57 എംപിമാരിൽ 37 പേരും യോഗത്തിൽനിന്ന് വിട്ടുനിന്നു. ആകെ 20 എംപിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. 

കോൺഗ്രസിൻ്റെ 12 എംപിമാരും വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ രണ്ട് വീതം എംപിമാരും എംഡിഎംകെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ ഓരോ എംപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം ബഹിഷ്കരിച്ചവർ ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ, എംഎൻഎം എന്നീ പാർട്ടികളിൽ നിന്നുള്ള എംപിമാരാണ്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുടെ 30 എംപിമാരും യോഗം ബഹിഷ്കരിച്ചപ്പോൾ അണ്ണാ ഡിഎംകെയുടെ നാല് എംപിമാരും യോഗത്തിൽ പങ്കെടുത്തില്ല. പിഎംകെ, എംഎൻഎം എന്നീ കക്ഷികളുടെ ഓരോ എംപിമാരും യോഗത്തിൽനിന്ന് വിട്ടുനിന്നു.

മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, ഒറ്റക്കെട്ടായുള്ള സംസ്ഥാനത്തിന്റെ നിലപാട് തീരുമാനിക്കാനാണ് മുഖ്യമന്ത്രി വിജയ് യോഗം വിളിച്ചത്.

vachakam
vachakam
vachakam

അതേസമയം, മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അനാവശ്യമാണെന്നും കാവേരി പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നുമാണ് വിഷയത്തിൽ ഡിഎംകെ എംപി കനിമൊഴിയുടെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam