നോട്ട് നിരോധനത്തെ വിമര്‍ശിച്ച ധീരജ് സാഹുവിന്റെ പഴയ ട്വീറ്റുകള്‍ വൈറല്‍; പരിഹസിച്ച് ബിജെപി

DECEMBER 10, 2023, 6:22 PM

ഡല്‍ഹി: നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ പഴയ ട്വീറ്റുകള്‍ വൈറലാകുന്നു. ട്വിറ്റുകള്‍ വൈറലായതിനെ തുടര്‍ന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല പരിഹസാവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എംപിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നതിനിടെയാണ് സംഭവം.

ഡിസംബര്‍ 6 വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡില്‍ ആദായനികുതി വകുപ്പ് ഇതുവരെ 290 കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു.

ധീരജ് സാഹുവും കോണ്‍ഗ്രസും എന്തിനാണ് നോട്ട് നിരോധനത്തെ എതിര്‍ത്തതെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് സാഹുവിന്റെ പഴയ ട്വിറ്റുകള്‍ പങ്കിട്ട് ഷെഹ്സാദ് പൂനവല്ല എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസിനെ 'അഴിമതിയുടെ കട' എന്നും അദ്ദേഹം അദ്ദേഹം തന്റെ പോസ്റ്റില്‍ വിശേഷിപ്പിച്ചു. 

vachakam
vachakam
vachakam

 'എന്തുകൊണ്ടാണ് കോണ്‍ഗ്രസും സാഹുവും നോട്ട് നിരോധനത്തെ എതിര്‍ത്തതെന്ന് ഇപ്പോള്‍ നമുക്ക് ഊഹിക്കാം!' അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ലോക്സഭാ അംഗബലത്തെ പരാമര്‍ശിച്ച് ഒരു എംപിയുടെ പക്കല്‍ 500 കോടിയുണ്ടെങ്കില്‍ 52 എംപിമാരുടെ പക്കല്‍ എത്രയുണ്ടെന്ന ചോദ്യവും പൂനാവാല തന്റെ പോസ്റ്റില്‍ ഉന്നയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam