ന്യൂഡല്‍ഹി: വീണ്ടും വന്‍ ലഹരിവേട്ട. ഗുജറാത്തിലെ അങ്ക്‌ലേശ്വറില്‍ നിന്ന് 5,000 കോടി വിലമതിക്കുന്ന 517 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡല്‍ഹി പൊലീസ് നടത്തുന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്.
ഫാര്‍മ സൊല്യൂഷന്‍സ് സര്‍വീസ് എന്ന കമ്പനിയുടെ കൊക്കെയ്ന്‍ ആണിതെന്നാണ് പ്രാഥമിക വിവരം. അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത് അയച്ചിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അങ്ക്‌ലേശ്വറില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.
ഒക്ടോബര്‍ പത്തിനായിരുന്നു 2,000 കോടിയുടെ 200 കിലോ കൊക്കെയ്ന്‍ ഡല്‍ഹിയില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്നിന് 5,000 കോടിയുടെ 562 കിലോ ലഹരിമരുന്നും ഡല്‍ഹിയില്‍ നിന്ന് തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിലേക്കാണ് 517 കിലോയുടെ കൊക്കെയ്ന്‍ വേട്ട കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 10 ദിവസത്തിനിടെ പിടിച്ചെടുത്ത കൊക്കെയ്‌ന്റെ അളവ് 1,289 കിലോയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്