ഷിംല: ഉത്തരാഖണ്ഡിലും ഹിമാചലില്‍ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി. ഉത്തരാഖണ്ഡില്‍ 15 പേരും ഹിമാചലില്‍ എട്ട് പേര്‍ക്കുമാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന പ്രദേശങ്ങള്‍, മാണ്ഡിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായി. നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിട്ടുണ്ട്.
45ഓളം പേരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഇരുസംസ്ഥാനങ്ങളിലെയും ദുരന്തബാധിത മേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുകയാണ്.
കേദാർനാഥിലേക്കുള്ള വഴിയില്‍ കുടുങ്ങിയ 800 തീർഥാടകരെ പുറത്തെത്തിക്കാൻ വ്യോമസേന ശ്രമം തുടങ്ങിയിട്ടുണ്ട്. കേദാർനാഥ് യാത്ര താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്