മുംബൈ: മറാത്ത സംവരണത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പ് മഹാരാഷ്ട്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതായി അജിത് പവാർ പക്ഷം എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ.
ശനിയാഴ്ച നടന്ന ഒബിസി റാലിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബർ 16ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാജി സ്വീകരിച്ചില്ലെന്നും ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജി വിവരം പുറത്തുവിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായും ഭുജ്ബൽ പറഞ്ഞു.
ഷിൻഡെ മന്ത്രിസഭയില്‍ ഭക്ഷ്യവിതരണ മന്ത്രിയാണ് ഭുജ്ബല്‍. കുൻഭി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മറാത്തകള്‍ക്ക് ഒ.ബി.സി സംവരണം നല്‍കാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കുന്ന നേതാവാണ് ഭുജ്ബല്‍.
മറാത്തകള്‍ക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരല്ലെന്നും എന്നാല്‍, അത് ഒ.ബി.സി സംവരണത്തില്‍ കൈകടത്തിയാകരുതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്