പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം:  പട്ടികയിൽ കേരളമില്ല

JULY 23, 2024, 12:36 PM

 ദില്ലി: ബിഹാ‍ർ, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം  എന്നീ സംസ്ഥാനങ്ങൾക്ക് പ്രളയ  പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം വകയിരുത്തി. 

പ്രളയ ദുരിതം  നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല.  

രാജ്യത്തിന് പുറത്ത് നിന്ന് ഉത്ഭവിക്കുന്ന നദികൾ ബിഹാറിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചത്. 'നേപ്പാളിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നില്ല. 

vachakam
vachakam
vachakam

പ്രളയ ലഘൂകരണ പദ്ധതികൾക്കായി 11,500 കോടി രൂപ ഞങ്ങൾ നൽകുമെന്നാണ് മന്ത്രി ബജറ്റിൽ വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറത്ത് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര നദിയിൽ നിന്നും അതിൻ്റെ പോഷകനദികളിൽ നിന്നും എല്ലാ വർഷവും ആസാം വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നു.

ഞങ്ങൾ അവർക്ക് പിന്തുണ നൽകും. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് സഹായം നൽകും' എന്നായിരുന്നു നിർമ്മല സീതാരാമൻ ബജറ്റിൽ വ്യക്തമാക്കിയത്. 

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam