ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് തമിഴ്‌നാട് പോലീസ് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സുരക്ഷാ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍ നിന്ന് ബിജെപി അനുമതി തേടിയത്.
എന്നാൽ അനുമതി നിഷേധിച്ചത് സുരക്ഷാകാരണങ്ങളാൽ അല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്