'വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യ'; പ്രസ്താവനയുമായി ബിജെപി നേതാവ്

AUGUST 3, 2024, 7:33 PM

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം ഗോഹത്യയാണെന്ന് ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ. ഗോവധം തുടർന്നാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നും വയനാട്ടിലെ ഉരുൾപൊട്ടലുകൾ ഗോഹത്യയുടെ അനന്തരഫലമാണെന്നും രാജസ്ഥാൻ മുൻ എംഎൽഎ കൂടിയായ ഗ്യാൻദേവ് പറഞ്ഞു.

കേരളത്തിൽ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ തുടരും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും, അത് ഇത്രയും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“2018 മുതൽ, ഗോഹത്യ നടത്തുന്ന പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുന്നതായി ഞങ്ങൾ നിരീക്ഷിച്ചു. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരും."ഗ്യാന്‍ദേവ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam