വയനാട്ടിൽ കുടുങ്ങിയ ബംഗാൾ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുമെന്ന്  മമതാ ബാനർജി

AUGUST 3, 2024, 8:24 PM

കൊൽക്കത്ത: മണ്ണിടിച്ചിലിൽ വയനാട്ടിൽ കുടുങ്ങിയ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വയനാട്ടിലെ എല്ലാ കുടിയേറ്റ തൊഴിലാളികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു.

പശ്ചിമ ബംഗാളിൽ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികളാണ് വയനാട്ടിലുള്ളതെന്ന് തൊഴിൽ മന്ത്രി ​മൊലോയ് ഖട്ടക് നിയമസഭ​യിൽ അറിയിച്ചു. അവരെല്ലാം സുരക്ഷിതരാണ്.

ബംഗാളിൽ നിന്നുള്ള തൊഴിലാളികളെല്ലാം ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവരാണെന്നും അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ ആവശ്യമുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

vachakam
vachakam
vachakam

ഈ തൊഴിലാളികൾ മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam