ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിനു നേരെ ഭീകരാക്രമണ ഭീഷണി.കുപ്രസിദ്ധ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി ഉയർത്തിയത്.
ശബ്ദസന്ദേശത്തിലൂടെയായിരുന്നു ഭീഷണി.ഭീഷണിയെത്തുടർന്ന് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അയോധ്യയിലെ മഹർഷി വാൽമീകി വിമാനത്താവളത്തിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
രാമക്ഷേത്രം നിർമ്മിച്ചതുമുതൽ, കേന്ദ്രസർക്കാർ തുടർച്ചയായി അതിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ നടത്തിവരികയാണ്. അയോധ്യയിൽ എൻഎസ്ജി കേന്ദ്രം സ്ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്