കൊല്‍ക്കത്ത: ജോലി സ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെ ജോലിയില്‍ നിന്നും രാജിവച്ച് കോളജ് അധ്യാപിക. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വകാര്യ ലോ കോളജിലെ അധ്യാപിക സഞ്ജിദ ഖാദര്‍ ആണ് ജോലിയില്‍ നിന്നും രാജി വച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സഞ്ജിദ രാജി സമര്‍പ്പിച്ചത്.
മെയ് 31 ന് ശേഷം ജോലി സ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നതായി സഞ്ജിദ ഖാദര്‍ പറയുന്നു. സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയാണ് സഞ്ജിദ. മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ് താന്‍ രാജിവെച്ചതെന്ന് അവര്‍ പറഞ്ഞു.
അധ്യാപികയുടെ രാജി വിവാദമായതോടെ ഇത്തരം നിര്‍ദേശങ്ങള്‍ തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും തെറ്റിദ്ധാരണയുടെ പേരിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നുമുള്ള വിശദീകരണമാണ് കേളജ് അധികൃതര്‍ നല്‍കിയത്. രാജിക്കത്ത് പിന്‍വലിച്ച് ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ അധ്യാപികയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും കോളജുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്