ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ വന്‍ സ്‌ഫോടനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹിയുടെ സുരക്ഷയുടെ കാര്യത്തില്‍ തുടരുന്ന അവഗണന ഇനിയും അംഗീകരിക്കാനാവില്ലെന്നും സ്‌ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ഉടന്‍ അന്വേഷിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Readmore: ഡൽഹി സ്ഫോടനം; ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ്?
'ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ആശങ്കാജനകമാണ്. കുറച്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നുമുള്ള വിവരങ്ങള്‍ അറിയുന്നത് അത്യധികം ദുരന്തപൂര്‍ണമാണ്.
പൊലീസും സര്‍ക്കാരും ഉടന്‍ അന്വേഷിച്ച് എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് കണ്ടെത്തണം. ഇതിന് പിന്നില്‍ എന്തെങ്കിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ഡല്‍ഹിയുടെ സുരക്ഷയുടെ കാര്യത്തില്‍ തുടരുന്ന അവഗണന ഇനിയും അംഗീകരിക്കാനാവില്ല,' കെജ്‌രിവാള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
