രാജസ്ഥാനിലെ കോട്ടയില്‍ പരിശീലനത്തിനെത്തിയ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു

SEPTEMBER 18, 2023, 10:43 PM

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ആതമഹത്യയാണ്. രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബില്‍ ഈ വര്‍ഷം സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതോടെ 26 ആയി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് തിങ്കളാഴ്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. ഉത്തര്‍പ്രദേശിലെ മൗ പ്രദേശവാസിയാണ് വിദ്യാര്‍ത്ഥിനിയെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

രണ്ട് ദിവസം മുമ്പ് കോട്ടയില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരി തൂങ്ങി മരിച്ചിരുന്നു. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് യോഗ്യത നേടുന്നതിനായി പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കോട്ടയിലേക്ക് പരിശീലനത്തിനായി എത്തുന്നത്. മാനസിക സമ്മര്‍ദ്ദമാണ് വര്‍ധിച്ച ആത്മഹത്യകള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam