അമരാവതി: തിരുപ്പതി ലഡ്ഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതുവരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തിരുപ്പതി ലഡ്ഡു നിര്‍മ്മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് രംഗത്തെത്തിയിരുന്നത്. കേസ് പരിഗണിക്കുന്ന ഒക്ടോബര്‍ 3 വരെയാണ് അന്വേഷണം നിര്‍ത്തി വെച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ സത്യസന്ധത ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയായാണ് തീരുമാനമെടുത്തതെന്ന് ആന്ധ്രയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ദ്വാരക തിരുമല റാവു പറഞ്ഞു. 'സുപ്രീം കോടതിയില്‍ നടക്കുന്ന വാദം കണക്കിലെടുത്ത് തല്‍ക്കാലം അന്വേഷണം നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങളുടെ സംഘം വിവിധ പരിശോധനകള്‍ നടത്തി ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച ആദ്യം എസ്‌ഐടി തിരുമലയിലെ ധാന്യ മില്‍ പരിശോധിച്ചിരുന്നു. ലഡ്ഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യ് ഇവിടെയാണ് സംഭരിച്ചു സൂക്ഷിക്കുന്നത്.
മുഖ്യമന്ത്രി നായിഡുവിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 25 ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വിഷയം അന്വേഷിക്കാന്‍ സെപ്റ്റംബര്‍ 26 ന് എസ്‌ഐടി രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തെളിവില്ലാതെ ഗുരുതര ആരോപണം ഉന്നയിച്ചതിന് മുഖ്യമന്ത്രി നായിഡുവിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കുറഞ്ഞത് ദൈവത്തെയെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും കോടതി വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്