'മനുഷ്യത്വത്തിന്റെയും ടീം വർക്കിന്റെയും ഉദാഹരണം': ആത്മവീര്യത്തിന് സല്യൂട്ട് 

NOVEMBER 28, 2023, 10:10 PM

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയതിൽ സന്തോഷം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

തൊഴിലാളി സഹോദരങ്ങളുടെ രക്ഷാപ്രവർത്തനം എല്ലാവരെയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ  കുറിച്ചു.

'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനമാണെന്ന് തുരങ്കത്തിൽ കുടുങ്ങിയ എന്റെ സുഹൃത്തുക്കളോട് പറയാൻ ആഗ്രഹിക്കുന്നു.  എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം നല്ല ആരോഗ്യവും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ കൂട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമെന്നത് ഏറെ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിച്ച ക്ഷമയും ധൈര്യവും നമുക്ക് അഭിനന്ദിക്കാതിരിക്കാനാവില്ല. 

vachakam
vachakam
vachakam

അവരുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നമ്മുടെ തൊഴിലാളി സഹോദരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും മനുഷ്യത്വത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും അത്ഭുതകരമായ മാതൃകയാണ് സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി കുറിച്ചു.17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇതോടെ വിജയം കണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam