പറ്റ്ന: ഇൻഡ്യ മുന്നണിയോട് ഉടക്കി അസദുദ്ദീൻ ഉവൈസി. ബിഹാറിൽ 40 ൽ 11 സീറ്റുകളിൽ മത്സരിക്കുമെന്ന് അറിയിച്ച് ഉവൈസി അറിയിച്ചു.
പാർട്ടി എംഎൽഎയും സംസ്ഥാന അധ്യക്ഷനുമായ അക്തറുൽ ഇമാൻ ആണ് ബിഹാറിൽ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. എഐഎംഐഎം മത്സരിക്കുന്നത് ഇൻഡ്യ മുന്നണിക്ക് ബിഹാറിൽ തിരിച്ചടിയാകും.
അരാരിയ, പുർണിയ, കതിഹാർ, കിഷൻഗഞ്ച്. ദർഭാൻഗ, മുസഫർപൂർ, ഉജിയർപൂർ, കരാകത്, ബുക്സാർ, ഗയ, ഭഗൽപൂർ എന്നീ മണ്ഡലങ്ങളിലാണ് എഐഎംഐഎം മത്സരിക്കുന്നത്.
കിഷൻഗഞ്ചിൽ അക്തറുൽ ഇമാൻ സ്ഥാനാർഥിയാകുമെന്ന് അസദുദ്ദീൻ ഉവൈസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ ഇൻഡ്യ മുന്നണി വിട്ട് എൻഡിഎയിൽ ചേർന്ന് മാസങ്ങൾക്കുള്ളിലാണ് എഐഎംഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്ന് ഒരു സീറ്റിൽ മാത്രമാണ് എഐഎംഐഎം മത്സരിച്ചത്. കിഷൻഗഞ്ചിൽ നിന്നായിരുന്നു എഐഎംഐഎം സ്ഥാനാർത്ഥി ജനവിധി തേടിയത്. രാജ്യത്താകെ മൂന്ന് മണ്ഡലങ്ങളിൽ നിന്നാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം മത്സരിച്ചത്. ഇതിൽ ഹൈദരാബാദിലും ഔറങ്കാബാദിലും ഹ2ൈദരാബാദിലും എഐഎംഐഎം വിജയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്