ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍ ധാരണ; ആര്‍ജെഡി 26-ല്‍, കോണ്‍ഗ്രസ് 9

MARCH 29, 2024, 1:54 PM

പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റു ധാരണയായി. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും.

കോണ്‍ഗ്രസ്9  സീറ്റുകളിലും ജനവിധി തേടും. സിപിഐ-എംഎല്‍ മൂന്നു സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. 

ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റു ധാരണയായ വിവരം അറിയിച്ചത്.

vachakam
vachakam
vachakam

കിഷന്‍ഗഞ്ജ്, കട്ടീഹാര്‍, ഭഗല്‍പൂര്‍, മുസഫര്‍പൂര്‍, സമസ്തിപൂര്‍, വെസ്റ്റ് ചമ്ബാരണ്‍, പട്‌ന സാഹിബ്, സാസരം, മഹാരാജ്ഗഞ്ജ് എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നല്‍കിയിട്ടുള്ളത്. ബെഗുസരായിയില്‍ സിപിഐയും ഖഗാരിയയില്‍ സിപിഎമ്മും മത്സരിക്കും.

ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സര്‍, പാടലീപുത്ര, മുംഗര്‍, ജാമുയി, ബാഹ്ക, വാല്‍മീകി നഗര്‍, പൂര്‍വി ചമ്ബാരണ്‍, ഷെയോഹര്‍, സീതാമാര്‍ഹി, വൈശാലി, സരണ്‍, സിവാന്‍, ഗോപാല്‍ഗഞ്ജ്, ഉജിയാര്‍പൂര്‍, ദര്‍ഭംഗ, മധുബനി, ജാന്‍ഝാന്‍പൂര്‍, സുപോള്‍, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂര്‍ എന്നിവയാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam