ഭുവനേശ്വര്‍: പ്രതിരോധ മേഖലയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടന്നത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ കീഴിലാണ് പരീക്ഷണം നടന്നത്.
7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്‌നി5 ന്റെ ഒരു വകഭേദമാണ് ഈ മിസൈല്‍. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആര്‍ഡിഒ) മിസൈല്‍ വികസിപ്പിച്ചത്. മിസൈലിന്റെ ദൂര പരിധി 7,500 കിലോമീറ്ററായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീഎന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) ശേഷിയുള്ള അഗ്‌നി5 മിസൈലിന്റെ ആദ്യ പരീക്ഷണം ഇന്ത്യ നടത്തിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളില്‍ ആണവ പോര്‍മുനകള്‍ കൊണ്ട് ആക്രമണം നടത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്