മുടിവെട്ടുന്നതിനിടെ യുവാവിന്‍റെ മുഖത്ത് തുപ്പി; ബാര്‍ബര്‍ അറസ്റ്റില്‍

AUGUST 9, 2024, 8:23 AM

ലക്നോ: ഉത്തർപ്രദേശില്‍ തലമുടി വെട്ടുന്നതിനിടെ യുവാവിന്‍റെ മുഖത്ത് തുപ്പിയ ബാർ‌ബർ അറസ്റ്റില്‍. ഇയാളുടെ കട പ്രാദേശിക ഭരണകൂടം ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു.

കനൗജിലാണ് സംഭവം. യൂസഫ് എന്ന ബാർബർ ഉപഭോക്താവിന്‍റെ മുഖത്ത് തുപ്പുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് റിപ്പോർട്ട് ലഭിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് അമിത് കുമാർ ആനന്ദ് പറഞ്ഞു.

vachakam
vachakam
vachakam

രണ്ടാഴ്ച മുമ്ബാണ് സംഭവം നടന്നതെന്നും എന്നാല്‍ വീഡിയോ അടുത്തിടെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ബുധനാഴ്ച മുതല്‍ ഇത് പ്രചരിക്കാൻ തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.

പ്രതി ഉപഭോക്താവിന്‍റെ മുഖത്ത് കുറച്ച്‌ ക്രീം പുരട്ടുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ, കൈകളില്‍ തുപ്പുകയും അത് ഉപഭോക്താവിന്‍റെ മുഖത്ത് പുരട്ടുകയും ചെയ്തുവെന്നും സർക്കിള്‍ ഓഫീസർ കപൂർ കുമാർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam