ന്യൂഡൽഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനോ രാജ്യവ്യാപകമായി ഗോവധനിരോധനം ഏർപ്പെടുത്താനോ ആലോചനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ.
വിവിധ വിഭാഗങ്ങൾ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ പ്രാദേശിക പരിഗണനകൾക്കും നിലപാടുകൾക്കും പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ തത്ക്കാലം ഈ വിഷയം കേന്ദ്രമന്ത്രി സഭയുടെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിൽ അത്തരമൊരു കാര്യമില്ല. സർക്കാരിനോ കേന്ദ്ര മന്ത്രിസഭയ്‌ക്കോ അങ്ങനൊരു നിർദേശത്തിൽ ഇടപെടേണ്ടി വന്നാൽ എല്ലാവരെയും അറിയിക്കുമെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം ഗോവധനിരോധനം ആവശ്യപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നത് അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ സംഘടനകൾ ഗോവധനിരോധനത്തിനായി മുറവിളി കൂട്ടുമ്പോൾ ഒരു വിഭാഗം മുസ്ലീം സംഘടനകളും പണ്ഡിതന്മാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധനിരോധനം നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
