ഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും കൃത്രിമബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി പരാതി. പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ രൂപവും ശബ്ദവും അനുകരിച്ചുള്ള വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്. നിക്ഷേപത്തിലൂടെ വലിയ നേട്ടം ലഭിക്കുമെന്ന തരത്തിലാണ് വീഡിയോകളിൽ പ്രചാരണം നടത്തുന്നതെന്നും ഓഫീസ് വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങളോ വീഡിയോകളോ ലഭിച്ചാൽ അവ വിശ്വസിച്ച് പണം നിക്ഷേപിക്കുകയോ നൽകിയിരിക്കുന്ന ലിങ്കുകളിൽ പ്രവേശിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി. പ്രചരിക്കുന്ന ഉള്ളടക്കങ്ങൾ തട്ടിപ്പിന്റെ ഭാഗമാണെന്നും ഓഫീസ് വ്യക്തമാക്കി.
സംശയാസ്പദമായ ഇത്തരം പോസ്റ്റുകൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ റിപ്പോർട്ട് ചെയ്യുകയും ബന്ധപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും വേണമെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
