കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

SEPTEMBER 10, 2026, 2:15 AM

ഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് ആരംഭിക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത അനുമതിയും ഇ-കെവൈസി ഉൾപ്പെടെയുള്ള പ്രായ സ്ഥിരീകരണ സംവിധാനവും ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നിലവിലുള്ള വിവരസാങ്കേതിക ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam