ഡൽഹി: വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നും ജീവനുള്ള പാറ്റയെ കണ്ടെത്തിയതായി റിപ്പോർട്ട്.
23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത്.
അതേസമയം വഴിയോരത്തു നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നായിരുന്നു യുവാവിന് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടർ അപ്പർ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനല്‍ (ജിഐ) എൻഡോസ്കോപ്പി നടത്തിയാണ് രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. യുവാവ് ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതല്‍ സാധ്യത എന്നാണ് ഡോക്ടർമാർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്