ഡല്‍ഹി: ദഹി ഹന്ദി പരിപാടി കാണുന്നതിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് ഒമ്പതു വയസ്സുകാരി മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കിഴക്കന്‍ മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് അപകടം നടന്നത്.
ദെയുല്ഗാവ് രാജ പട്ടണത്തിലെ മാന്സിംഗ്പുര ഏരിയയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. ദഹി ഹന്ദി തൂക്കിയ കയറിന്റെ ഒരറ്റം ബാല്‍ക്കണിയില്‍ ഉറപ്പിച്ചിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഈ കയര്‍ പൊട്ടി, ബാല്‍ക്കണി കാണികളുടെ മേല്‍ പതിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്