അസമില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

OCTOBER 13, 2024, 11:44 AM

ഗുവാഹത്തി: അസമിലെ വടക്കന്‍ മധ്യഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ആണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയുന്നത്

ഇന്ന് രാവിലെ 7:47 ന് ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപവുമാണ് എന്നാണ് ലഭിക്കുന്ന വിവരം.

സമീപ പ്രദേശങ്ങളായ ദരാംഗ്, താമുല്‍പൂര്‍, സോനിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും പ്രകമ്ബനം അനുഭവപ്പെട്ടു. ബ്രഹ്മപുത്രയുടെ തെക്കന്‍ തീരത്തുള്ള കാംരൂപ് മെട്രോപൊളിറ്റന്‍, മോറിഗാവ്, നാഗോണ്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam