സഹോദരങ്ങളുള്‍പ്പെടെ മൂന്ന് യുവാക്കൾ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

FEBRUARY 4, 2024, 6:29 AM

സഹോദരങ്ങളുള്‍പ്പെടെ മൂന്ന് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ബറേളി സ്വദേശികളായ സോനു, അജിത്ത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 

ഇയാളിവരുടെ തൊഴിലാളിയാണെന്നാണ് പുറത്തു വരുന്ന സൂചന. വിവരമറിഞ്ഞെത്തിയ ദാബ്രി പൊലീസ് മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷം അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം യുവാക്കളുടെ മരണ കാരണം വ്യക്തമല്ല. 

എന്നാൽ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ തുറന്ന് വച്ച നിലയിലാണ് എന്ന് പൊലീസ് പറഞ്ഞു. മരിച്ച മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ട്‌ പോയതായി പൊലീസ് അറിയിച്ചു. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam