ലഖ്‌നൗവിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കറ്റതായാണ് റിപ്പോർട്ടുകൾ.
ഗുഡംബയിലെ ബെഹ്ത പ്രദേശത്താണ് ഉച്ചയ്ക്ക് 12 മണിയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. അഞ്ച് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന അഞ്ചുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സമീപമുള്ള നാല് വീടുകളെങ്കിലും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം ഉറപ്പാക്കുക എന്നതാണ് പ്രഥമ പരിഗണന.
അത് പൂർത്തിയായിക്കഴിഞ്ഞാൽ, സംഭവത്തിന് പിന്നിലെ കാരണവും, ഉത്തരവാദികളേയും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഫോടന സ്ഥലം സന്ദർശിച്ച ജില്ലാ മസിസ്ട്രേറ്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്