ഗുജറാത്തില്‍ ഗര്‍ബ നൃത്തത്തിനിടെ 19കാരൻ ഹൃദയാഘാതം വന്ന് മരിച്ചതായി റിപ്പോർട്ട്. വിനീത് മെഹുല്ബായ് കൻവരിയ ആണ് മരിച്ചത്. ജംനാഗര്‍ പട്ടേല്‍ പാര്‍ക്കിലാണ് സംഭവം ഉണ്ടായത്.
നൃത്തത്തോട് താല്പര്യമുള്ള വ്യക്തിയാണ് വിനീത്. പട്ടേല്‍ പാര്‍ക്കിനടുത്തുള്ള ഭാഗത്ത് ഗര്‍ബ പരിശീലിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വിനീതിന് മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. കൃത്യമായ വ്യായാമം ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്കിടെ, ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്