എണ്ണി എണ്ണി മടുത്തു: കോണ്‍ഗ്രസ് എംപിയുടെ വസതിയില്‍ നിന്നും പിടിച്ചെടുത്തത് 176 ചാക്ക് പണം 

DECEMBER 10, 2023, 6:00 PM

ഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ കണ്ടെടുത്ത പണത്തിന്റെ മൂല്യം ഞായറാഴ്ചയോടെ എണ്ണി പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥര്‍. പിടിച്ചെടുത്ത നോട്ടുകള്‍ എണ്ണുന്നത് വേഗത്തിലാക്കാന്‍ കൂടുതല്‍ പണം എണ്ണുന്ന യന്ത്രങ്ങളും ജീവനക്കാരെയും ഞായറാഴ്ച വിന്യസിച്ചിരുന്നു.

176 ബാഗുകളോളം പണം ലഭിച്ചിട്ടുണ്ടെന്നും അതില്‍ 140 എണ്ണം എണ്ണിക്കഴിഞ്ഞതായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണല്‍ മാനേജര്‍ ഭഗത് ബെഹ്റ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മൂന്ന് ബാങ്കുകളില്‍ നിന്നായി 50 ഉദ്യോഗസ്ഥര്‍ നോട്ടെണ്ണല്‍ പ്രക്രിയയില്‍ പങ്കെടുക്കുകയും 40 യന്ത്രങ്ങള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ സാധാരണ ബാങ്കിംഗ് സമയം ആരംഭിക്കുന്നതിനാല്‍ ഞായറാഴ്ച അവസാനത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ബെഹ്റ പറഞ്ഞു.

vachakam
vachakam
vachakam

രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ സ്വത്തുക്കളില്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത പണം 300 കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗണ്യമായ അളവില്‍ പണം ഇപ്പോഴും എണ്ണാന്‍ ശേഷിക്കുന്നതിനാല്‍, പ്രക്രിയ വേഗത്തിലാക്കാന്‍ അധിക പണം-എണ്ണല്‍ യന്ത്രങ്ങളും ജീവനക്കാരെയും കൊണ്ടുവരാനാണ് തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam