ബിഹാറിൽ പാലം തകർന്നുവീണ് ഒരു മരണം; അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ

MARCH 22, 2024, 10:11 AM

 പട്ന: ബീഹാറിലെ ഭേജ-ബകൗറിന് ഇടയിൽ മാരീചയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു വീണു. 

സംഭവത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാർ പറഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 

vachakam
vachakam
vachakam

ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കോസി നദിക്ക് കുറുകെ 984 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam