ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി

JULY 24, 2025, 11:32 PM

ഡൽഹി:  ഏറ്റവും കൂടുതൽക്കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി.

രാജ്യത്ത് ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ്. 6130 ദിവസം നെഹ്‌റു പദവി അലങ്കരിച്ചു. 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോർഡ് മറികടന്നാണിത്. പദവിയിൽ നരേന്ദ്ര മോദി ഇന്ന് 4078 ദിവസം പൂർത്തിയാക്കും. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

തുടർച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മൻമോഹൻസിങ് ആണ്.

എന്നാൽ, പ്രധാനമന്ത്രിയായവരിൽ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാൾ, ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രി തുടങ്ങിയ റെക്കോർഡുകൾ നരേന്ദ്രമോദിക്കാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam