ഇന്നത്തെ കാലത്ത് ലോകത്തുടനീളമുള്ള ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. ജോലി, കുടുംബം, അപ്രതീക്ഷിതമായ ചില സാഹചര്യങ്ങള്‍ തുടങ്ങീ നിരവധി കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദം അനുഭവപ്പെടാം. എന്നാല്‍ സമ്മര്‍ദ്ദങ്ങളില്‍ വീണുപോകാതെ അതിനെ കൃത്യമായി നേരിടുകയെന്നതാണ് പ്രധാനം. അതിന് നിങ്ങളെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. വ്യക്തതയോടും ലക്ഷ്യബോധത്തോടും വിവേകത്തോടും കൂടി ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞാല്‍ ഒരു പ്രശ്നങ്ങള്‍ക്കും നിങ്ങളെ തളര്‍ത്താന്‍ കഴിയില്ല. അതിനാല്‍ സമ്മര്‍ദ്ദത്തെ നേരിടാനും നിങ്ങളെ കൂടുതല്‍ ശക്തരാക്കാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ.
പോസിറ്റീവായിരിക്കുക
പ്രതികൂലമായ സാഹചര്യങ്ങളെ പോസിറ്റീവ് മനോഭാവത്തോട് കൂടി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. ലക്ഷ്യങ്ങളിലേക്കുള്ള പാദയില്‍ പ്രയാസഘട്ടങ്ങള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിജയങ്ങളിലേക്കുള്ള ചവിട്ടുപടികളായി ഇതിനെ കാണുന്നത് നിങ്ങളെ കൂടുതല്‍ ശക്തരാക്കും. പ്രശ്നങ്ങളെ അവഗണിക്കുന്നതിന് പകരം ശരിയായ രീതിയില്‍ അതിനെ നേരിടാന്‍ പരിശീലിക്കുയാണ് വേണ്ടത്.
തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് മുന്നോട്ടു പോകുകയും ഉള്ളതില്‍ കൃതജ്ഞതയുള്ളവരായിരിക്കുകയും ചെയ്യുന്നത് സമ്മര്‍ദ്ദം, ലക്ഷ്യത്തിലേക്കുള്ള ദൂരം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കനും ഇത് ഉപകരിക്കും. അതിനാല്‍ ദൃഢനിശ്ചതയോടെയും പോസിറ്റീവ് മാനഭാവത്തോട് കൂടെയും കാര്യങ്ങളെ സമീപിക്കുന്നത് വെല്ലുവിളികളെ അതിജീവിക്കാന്‍ നിങ്ങളെ സജ്ജമാക്കും.
സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക
സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിഷമഘട്ടങ്ങള്‍ അതിജീവിക്കാന്‍ ഇത് നിങ്ങളെ സ്വയം പ്രാപ്തരാക്കും. അതിനാല്‍ ദിവസേന ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ധ്യാനം എന്നിവയെല്ലാം പിന്തുടരുക. ഇവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല ഏകാഗ്രത വര്‍ധിപ്പിക്കാനും വെളിവിളികളെ നേടിടാന്‍ നിങ്ങളെ ശക്തമാക്കാനും ഇതിലൂടെ സാധിക്കും.
സമ്മര്‍ദത്തിന്റെ കാരണങ്ങള്‍ തിരിച്ചറിയുക
സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ ജീവിതത്തെ ആകെ താറുമാറാക്കിയേക്കാം. പലര്‍ക്കും ചിലപ്പോള്‍ സമ്മര്‍ദ്ദത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയാറില്ല. ഇത് കൂടുതല്‍ ആശക്കുഴങ്ങള്‍ സൃഷ്ടിക്കുകയും സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും. അതിനാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കണമെങ്കില്‍ അതിന്റെ ഉറവിടം തിരിച്ചറിയവേണ്ടത് വളരെ പ്രധാനമാണ്. ഇത് സമ്മര്‍ദ്ദം നിയന്ത്രിക്കാനും അതിനെ മറികടക്കാനും സഹായിക്കും.
നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുക
വൈകാരിക അടിത്തറയ്ക്ക് കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ നല്ല ബന്ധം സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ മാനസികമായ പിന്തുണ ലഭിക്കാന്‍ ഇത് സഹായിക്കും. പ്രശ്നങ്ങളെ അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കരുത്ത് നല്‍കാനും ദുഷ്‌കരമായ സമയങ്ങളില്‍ ഒറ്റക്കലെന്ന തോന്നല്‍ ഉണ്ടാക്കാനും ഇത് സഹായിക്കും. വിശ്വസ്തരോട് ചിന്തകളും ആശയങ്ങളും പങ്കിടുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഗുണം ചെയ്യും. അതിനാല്‍ നല്ല ആഴത്തിലുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്