ബെംഗളൂരു: കര്‍ണാടകയിലെ എല്ലാ ഹോട്ടലുകളിലും ഇഡ്ഡലി തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിച്ചു. ക്യാന്‍സറിന് കാരണമാകുന്ന മൂലകങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് നിരോധനം.
സംസ്ഥാനത്തുടനീളമുള്ള 52 ഹോട്ടലുകള്‍ ഇഡ്ഡലി തയ്യാറാക്കാന്‍ പോളിത്തീന്‍ ഷീറ്റ് ഉപയോഗിക്കുന്നതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. പരമ്പരാഗതമായി ഉപയോഗിക്കുന്ന തുണിയ്ക്ക് പകരം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മാവ് കോരി ഒഴിക്കുകയാണ് ചെയ്യുന്നത്.
'വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുടനീളമുള്ള 251 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മുമ്പ് ഇഡ്ഡലി പാകം ചെയ്യുമ്പോള്‍ തുണി ഉപയോഗിച്ചിരുന്നു; ഈ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ തുണിക്ക് പകരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു,'' ഗുണ്ടു റാവു മാധ്യമങ്ങളോട് പറഞ്ഞു.
251 സാമ്പിളുകളില്‍ 52 സാമ്പിളുകളുടെ നിര്‍മാണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പ്ലാസ്റ്റിക്കില്‍ കാര്‍സിനോജനുകള്‍ ഉള്ളതിനാല്‍ ഇത് ഇഡ്ഡലിയില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇങ്ങനെ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്