ഇന്ന് മിക്ക ആളുകളിലും കാണപ്പെടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഒരു അവസ്ഥയാണ് പ്രമേഹം. പ്രമേഹരോഗികൾക്കിടയിൽ തോൾ വേദന ഒരു സാധാരണ പ്രശ്നമാണ്.
തോൾ വേദന സാധാരണയായി അഡ്ഹെസിവ് കാപ്സുലൈറ്റിസ് (ഫ്രോസൺ ഷോൾഡർ) മൂലമാണ് ഉണ്ടാകുന്നത്. പ്രമേഹരോഗികളിൽ ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്. സ്ട്രോക്ക് അനുഭവിച്ചവർക്ക് തോൾ വേദന അനുഭവപ്പെടാം. ഈ സാഹചര്യത്തിൽ, ബലഹീനത കാരണം തോളിന്റെ ചലനശേഷി കുറഞ്ഞേക്കാം. ഫിസിയോതെറാപ്പിയും വേദനസംഹാരികളും ആശ്വാസം നൽകുമെങ്കിലും, വേദന തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
പ്രമേഹമുള്ളവരിൽ ഏറ്റവും അധികം സാധാരണവുമായ ഒരു പ്രശ്നമാണ് തോളിൽ വേദന ഉൾപ്പെടെയുള്ള മസ്കുലോസ്കെലെറ്റൽ പ്രശ്‌നമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ. ശുഭം വാത്സ്യ പറയുന്നു.
പ്രമേഹരോഗികളിൽ ദീർഘകാലമായി ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) കൊളാജൻ അല്ലെങ്കിൽ ബന്ധിത ടിഷ്യുവിനുള്ളിലെ മറ്റ് ഘടനാപരമായ പ്രോട്ടീനുകളുടെ ഗ്ലൈക്കേഷനിലേക്ക് നയിക്കുന്നു. ഇത് ടിഷ്യു ഇലാസ്തികത കുറയ്ക്കുകയും തോളിൽ കാഠിന്യം ഉണ്ടാക്കുകയും തോളിന്റെ ചലനശേഷിയെ ബാധിക്കുകയും ചെയ്യാമെന്നും ഡോ. ശുഭം പറഞ്ഞു.
പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറവാണെങ്കിൽ അത് തോളിൽ വേദന വർദ്ധിപ്പിക്കും. അതിനാൽ, മതിയായ ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് നിർണായകമാണെന്നും വിദഗ്ധർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്