കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ കെല്‍പ്പുള്ള ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഒരു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള സൂക്ഷ്മജീവിയാണിത്. ടാര്‍ഡിഗ്രേഡ് (tardigrade) എന്നാണ് ഇതിന്റെ പേര്.
പായല്‍ വെള്ളത്തിലും മണ്ണിലും കണ്ടുവരുന്ന ടാര്‍ഡിഗ്രേഡ്, ജലക്കരടി എന്നും മോസ് പിഗ്ലെറ്റ് എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും കാഠിന്യമുള്ളവരെന്നാണ് ടാര്‍ഡിഗ്രേഡിനെ വിശേഷിപ്പിക്കാറുള്ളത്. ഏതുതരം കാലാവസ്ഥയേയും എത്രപ്രതികൂല സാഹചര്യത്തേയും അതിജീവിക്കാനുള്ള ശേഷി തന്നെയാണ് അങ്ങനെ വിളിക്കാന്‍ കാരണം.
റേഡിയേഷന്‍ ചികിത്സയിലൂടെ കടന്നുപോകുന്ന കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ മൂലമുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍/തടയാന്‍ കഴിയുന്ന Dsup എന്ന പ്രോട്ടീന്‍ ടാര്‍ഡിഗ്രേഡുകള്‍ ഉത്പാദിപ്പിക്കുന്നു. കേടുപാടുകള്‍ സംഭവിച്ച ഡിഎന്‍എ, ആര്‍എന്‍എ എന്നിവ ശരിയാക്കാനും ഫാറ്റി ആസിഡുകള്‍ ഉത്പാദിപ്പിക്കാനും Dsup പ്രോട്ടീന്‍ സഹായിക്കും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, റേഡിയേഷന്‍ തകരാറുകള്‍ പരിഹരിക്കാന്‍ Dsupന് കഴിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. ആരോഗ്യമുള്ള സെല്ലുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കപ്പെട്ടതായി പഠനത്തിന് നേതൃത്വം നല്‍കിയ Giovanni Traverso പറഞ്ഞു. ബഹിരാകാശത്തേക്ക് പോകുന്ന ശാസ്ത്രജ്ഞര്‍ നേരിടുന്ന റേഡിയേഷന്‍ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ഈ പ്രോട്ടീന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്