അമേരിക്കയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. 483 സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസുഖം പകർന്നവരിൽ 93% പേരും അസുഖം ഉള്ളവരുമായി ഇടപഴകിയവരാണ് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
അസുഖം പടരുന്നതിന് പിന്നാലെ ലോകാരോഗ്യ സംഘടന (WHO) യാത്രാ മുന്നറിയിപ്പ് പുറത്തിറക്കി. അമേരിക്കയിൽ പോകുന്നതിന് മുൻപായി യാത്രക്കാരുടെ വാക്സിനേഷൻ പുതുക്കിയത് ഉറപ്പാക്കാനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.
WHOയുടെ ശുപാർശ പ്രകാരം, രാജ്യാന്തര യാത്രക്കാരോട് അഞ്ചാംപനി വാക്സിനേഷൻ നില നിൽക്കുന്നതാനോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെടുന്നു. “അസുഖം പടരുന്ന പ്രദേശങ്ങളിൽ നിന്ന് വാക്സിനേറ്റ് ചെയ്തിട്ടില്ലാത്ത വ്യക്തികൾ, മീസിൽസ് സ്ഥിരീകരിച്ച കേസുകളെ നേരിട്ടിട്ടുള്ളവരും/അല്ലെങ്കിൽ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും, ദേശീയ ആരോഗ്യ അധികാരികളുമായി ബന്ധപ്പെടണം എന്നും" WHO വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്