ഗർഭകാലത്ത്
പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിന് ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുള്ള തകരാറുകള്‍ക്ക്
സാധ്യത കൂട്ടുമെന്ന് പുതിയ പഠനം.
എൻവയോൺമെന്റൽ ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാരസെറ്റമോൾ ഉപയോഗം സംബന്ധിച്ച 46 പഠനങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതിൽ 27 പഠനങ്ങളിലും പാരസെറ്റമോൾ ഉപയോഗം ഓട്ടിസം, എഡിഎച്ച്ഡി, മറ്റ് നാഡീവ്യൂഹ വികാസ തകരാറുകൾ തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്ന പാരസെറ്റമോൾ മറ്റു വേദനാസംഹാരികളെ അപേക്ഷിച്ച് സുരക്ഷിതമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അമേരിക്കയിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഗർഭകാലത്തെ പാരസെറ്റമോൾ ഉപയോഗം ഭ്രൂണത്തിന്റെ മസ്തിഷ്ക വികാസത്തിൽ തകരാറുകൾ ഉണ്ടാക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡിഡിയർ പ്രാഡാ പറയുന്നത്.
വിദഗ്ധ നിർദേശത്തോടെ
മാത്രം പാരസെറ്റമോൾ കഴിക്കുകയും ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യണമെന്നും ഗവേഷകർ
പറയുന്നു. വിഷയത്തിൽ കൂടുതൽ പഠനം നടത്തി ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗവേഷകർ
വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്