കുട്ടികളോട് അമിത കരുതലുള്ള പാരന്റാണോ നിങ്ങള്‍ ? 'സ്‌നോപ്ലോ പാരന്റിങ്' എന്താണെന്നറിയാം

OCTOBER 14, 2025, 10:58 PM

പാരന്റിങ് വളരെയധികം ഉത്തരവാദിത്തം ഉള്ള ഒരു പദമാണിത്. ഇതുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. അതോറിറ്റേറിയന്‍ പാരന്റിങ്, പെര്‍മിസീവ് പാരന്റിങ്, ടോക്സിക്ക് പാരന്റിങ് തുടങ്ങിയ നിരവധി വാക്കുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇതിലേക്കുള്ള പുതിയ പദമാണ് 'സ്‌നോപ്ലോ പാരന്റിങ്'.

മഞ്ഞുമൂടിയ പ്രദേശങ്ങളിലെ പാതകളില്‍ നിന്നും വാഹനം നീക്കം ചെയ്യുന്നത് സ്നോപ്ലോ ഉപയോഗിച്ചാണ്. ഇതോടെ പാതയിലെ എല്ലാ തടസവും മാറുന്നു. ഈ രീതിക്ക് സമാനമായതിനാലാണ് ഈ പാരന്റിങിനെ സ്‌നോപ്ലോ പാരന്റിങ് എന്ന് വിളിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് വേണ്ടി അവരുടെ തടസങ്ങള്‍ നീക്കുന്ന സ്നോപ്ലോ പോലെ മാതാപിക്കള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളോടുള്ള മാതാപിക്കളുടെ പെരുമാറ്റം അടിസ്ഥാനമാക്കിയാണ് അവരുടെ സ്വഭാവവും രൂപീകൃതമാകുന്നത്.

എന്താണ് സ്‌നോപ്ലോ പാരന്റിങ്

സ്‌നോപ്ലോ പാരന്റിങ് എന്നത് കുട്ടികളുടെ ജീവിതത്തിലേ ഓരോ തടസവും നീക്കം ചെയ്യുന്നതിനെ വിളിക്കുന്ന പേരാണ്. സ്‌നോപ്ലോ പാരന്റിങ് ചെയ്യുന്ന മാതാപിതാക്കളുടെ ലക്ഷ്യം അവരുടെ കുട്ടിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടോ, പരാജയമോ, നിരാശയോ വരാതിരിക്കുക എന്നതാണ്. അവരുടെ വഴിയിലെ എല്ലാ തടസങ്ങളും നീക്കം ചെയ്ത് കുട്ടികളുടെ ജീവിതം പൂര്‍ണമായി സുഖകരം ആക്കുക എന്നതാണ്.

ഈ കുട്ടികള്‍ പരീക്ഷയില്‍ ടോപ്പര്‍ ആകുന്നെങ്കിലും ചെറിയ പ്രശ്നങ്ങള്‍ വന്നാല്‍ തളര്‍ന്നുപോകുന്നു എന്നതാണ് വാസ്തവം. ഈ മാതാപിതാക്കള്‍ ഒരിക്കലും മോശം ആളുകളല്ല. അവര്‍ കൂടുതലായി സ്‌നേഹിക്കുന്നവരും കുട്ടികളെ ഓര്‍ത്ത് ആശങ്കയുള്ളവരും ആണ്. അവര്‍ കുട്ടികളെ വിജയിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവരുടെ അത്യധികമായ 'സഹായം' കുട്ടികളില്‍ ആത്മവിശ്വാസവും പ്രശ്ന പരിഹാരശേഷിയും വളരാനുള്ള അവസരം ഇല്ലാതാക്കുന്നു.

എന്തുകൊണ്ട് ആധുനിക കാലത്ത് മാതാപിതാക്കള്‍ 'സ്‌നോപ്ലോ പാരന്റിങ്' തിരഞ്ഞെടുക്കുന്നത് ?

1.അത്യന്തം സംരക്ഷണ മനോഭാവം

തങ്ങളുടെ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഒരു അപകടം സംഭവിക്കുന്നത് പോലെയാണ് മാതാപിതാക്കള്‍ കാണുന്നത്. ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ കുട്ടികള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പേ മാതാപിതാക്കള്‍ അതില്‍ നിന്ന് അവരെ രക്ഷിക്കുന്നു.

2. ഇന്റര്‍നെറ്റും ഒരു കാരണം

സ്‌നോപ്ലോ പാരന്റിങ് ഉടലെടുക്കുന്നതില്‍ ഇന്റര്‍നെറ്റും ഒരു കാരണമാണ്. ലോകത്തില്‍ പല അപകടങ്ങളും നടക്കുന്നു. അത് കുട്ടികളെയും സ്വാധീനിക്കുന്ന ഘടകമാണെന്ന് മാതാപിതാക്കള്‍ ചിന്തിക്കുന്നു. വാര്‍ത്തകള്‍ മാതാപിതാക്കളില്‍ ആശങ്ക ഉണ്ടാക്കുന്നു. ഇത് കുട്ടികളോടുള്ള അതിരു കടന്ന കരുതലിലേക്ക് നീങ്ങുന്നു.

3. സ്വന്തം ബാല്യകാല മുറിവുകള്‍

ചിലര്‍ക്കു ബാല്യകാലത്ത് അനുഭവിച്ച കഠിനതകള്‍ കുട്ടികള്‍ക്ക് വരരുത് എന്ന് തോന്നും. അതിനാല്‍ അവര്‍ 'വേദന രഹിതമായ ബാല്യം' കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നു.

4. നിയന്ത്രണ മനോഭാവം

നീ അത് ഒറ്റയ്ക്ക് ചെയ്യുവാന്‍ പ്രാപ്തനല്ല. അതുകൊണ്ട് ഞാന്‍ നിന്നെ സഹായിക്കാം എന്ന മനോഭാവം മാതാപിതാക്കള്‍ കാണിക്കുന്നു. ഇതിലൂടെ എന്ത് പ്രശ്നം വന്നാലും സഹായിക്കാന്‍ മാതാപിതാക്കള്‍ ഉണ്ടാകുമെന്ന തോന്നല്‍ കുട്ടികളില്‍ അവര്‍ അറിയാതെ വളരുന്നു.

5. സമ്മര്‍ദം

കുട്ടിയുടെ വിജയം മാതാപിതാക്കളുടെ കടമയായി തോന്നുന്നു. കുട്ടി ജയിക്കാത്തപ്പോള്‍, 'അവന്‍ പിന്നിലായോ?' എന്ന ആശങ്ക മാതാപിക്കളില്‍ കൂടുന്നു.

6. സോഷ്യല്‍ മീഡിയ താരതമ്യം

മറ്റൊരു അമ്മ തങ്ങളുടെ മകന്റെ നേട്ടങ്ങളും സമ്മാനങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുമ്പോള്‍ തന്റെ കുട്ടി പിറകിലാണെന്നും താന്‍ തന്റെ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നുമുള്ള തോന്നല്‍ വളരുന്നു. സ്‌നേഹവും കരുതലും ഭയവും സോഷ്യല്‍ മീഡിയയും ഒരുമിച്ച് ചേരുമ്പോള്‍ മാതാപിതാക്കള്‍ക്ക് പാരന്റിങ് എന്നത് ഒരു വലിയ ഉത്തരവാദിത്തമായി മാറുന്നു.

ഈ പാരന്റിങ് ശൈലി എങ്ങനെ തിരിച്ചടിയാകും

1. സ്വയം പര്യാപ്തി കുറവ്: തനിക്കുവേണ്ടി എല്ലാം മറ്റാരെങ്കിലും ചെയ്യും എന്ന് കുട്ടികള്‍ വിശ്വസിക്കുന്നു.

2. വിശ്വാസക്കുറവ്: ചെറുപ്പം മുതലേ മാതാപിതാക്കള്‍ തങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് തനിക്ക് സ്വയം ഒന്നും ചെയ്യുവാന്‍ പ്രാപ്തിയില്ലന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു.

3. സ്വയം നിയന്ത്രിക്കുവാന്‍ കഴിയാതെ വരുന്നു: ചെറിയ പരാജയം ഉണ്ടാകുമ്പോള്‍ പോലും സ്വയം നിയന്ത്രിക്കുവാനോ സ്വയം ആശ്വസിപ്പിക്കുവാനോ കഴിയാതെ വരുന്നു.

4. ആശങ്ക വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു: അമിതമായ ആശങ്കയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ അവരുടെ തലമുറയിലേക്കും ഈ ആശങ്ക കൈമാറ്റം ചെയ്യുന്നു.

ഇതുവരെ പരാജയം നേരിട്ടിട്ടില്ലാത്ത ഒരു കുട്ടിക്ക് ചിലപ്പോള്‍ ഒരു ഫോം പൂരിപ്പിക്കാന്‍ അറിയണമെന്നില്ല. അവന് സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ധാരണ ഉണ്ടാകണമെന്നില്ല. ചെറുപ്പം മുതല്‍ സ്‌നോപ്ലോ പാരന്റിങില്‍ വളര്‍ന്ന ഒരു 22-കാരന്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിജീവിക്കാന്‍ കഴിയാതെ നില്‍ക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam