കുഞ്ഞുങ്ങളുടെ നടത്തത്തിലൂടെ ഓട്ടിസം മനസിലാക്കാമെന്ന് പഠനം

MAY 6, 2025, 3:56 AM

കുഞ്ഞുങ്ങളുടെ നടത്തത്തിലൂടെ ഓട്ടിസം മനസിലാക്കാമെന്ന് പഠനം. കാൽവിരലുകളിലൂന്നി കുഞ്ഞുങ്ങൾ നടക്കുന്നത് നാം സാധാരണയായി കാണുന്നതാണ്. ഉപ്പൂറ്റി നിലത്ത് കുത്താതെ ഈ രീതിയിൽ നടക്കുന്നതിനെ ടോ വാക്കിങ് എന്നാണ് പറയുന്നത്.

 എന്നാൽ  3  വയസ്സിനുശേഷവും കുട്ടി ഈ രീതിയിലാണ് നടക്കുന്നതെങ്കിൽ അത് ​ഓട്ടിസം അടക്കമുള്ള ​ഗൗരവതരമായ പ്രശ്നങ്ങളുടെ സൂചനയാകാമെന്നാണ് റിപോർട്ടുകൾ.

ഓട്ടിസം ബാധിച്ച കുട്ടികളിൽ 20% മുതൽ 45% വരെ പേർ ടോ വാക്കിങ്  രീതിയിലാണ് നടക്കുന്നതെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നിരുന്നാലും, സാധാരണ വളർച്ചയുള്ള കുട്ടികളിൽ 4.5% പേർ മാത്രമേ ഈ രീതിയിൽ നടക്കുന്നുള്ളൂ. ഓട്ടിസം ബാധിച്ച ചില കുട്ടികൾക്ക് കാൽവിരലുകൾ നിലത്ത് തൊടുമ്പോൾ അസ്വസ്ഥത അനുഭവപ്പെടാം, അതായിരിക്കാം അവരുടെ ഇങ്ങനെയുള്ള നടത്തത്തിന് പിന്നിലെ കാരണം. , കുട്ടികളിലെ ഹൈപ്പർസെൻസിറ്റിവിറ്റി, ഹൈപ്പോസെൻസിറ്റിവിറ്റി തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണിവ.

vachakam
vachakam
vachakam

കുട്ടികളുടെ ആവശ്യമനുസരിച്ച് തെറാപ്പിയും വ്യക്തിഗതമായ സമീപനവും ഈ വിഷയത്തിൽ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി ഉപ്പൂറ്റി നിലത്ത് വെച്ച് നടക്കാൻ ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതുണ്ട്. കൂടുതൽ ​ഗുരുതരമായ കേസുകളിൽ ടോ വാക്കിങ്ങ് ശരിയാക്കുന്നതിന് പ്രത്യേക ബ്രേസുകളോ(braces) കാസ്റ്റുകളോ(casts) ഡോക്ടർമാർ‌ ശുപാർശ ചെയ്തേക്കാം.

കാൽഫ് പേശിയെയും അക്കില്ലസ് പേശികളെയും ശക്തിപ്പെടുത്തുന്നതിൽ ഫിസിക്കൽ തെറാപ്പി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വ്യായാമങ്ങൾ നടക്കാനുള്ള രീതിയെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുമെന്ന് ഡോക്ടർന്മാർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam