ഗോസിപ്പുകൾ പങ്കാളികൾ തമ്മിലുള്ള അടുപ്പം കൂട്ടുമെന്ന് പഠനം

AUGUST 12, 2025, 8:26 AM

പങ്കാളികൾ തമ്മിലുള്ള പൊരുത്തവും അടുപ്പുവും കൂട്ടാൻ ഗോസിപ്പുകൾ സഹായിക്കുമെന്ന് പഠനം. ജേർണൽ ഒഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്പ്‌സിൽലാണ് ഇക്കാര്യം പറയുന്നത്. 

ഗോസിപ്പെന്ന് പറയുമ്പോൾ അപവാദവും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുക എന്നത് മാത്രമല്ല, പങ്കാളിയുമായുള്ള അടുപ്പവും വിശ്വാസവും ഊട്ടിയുറപ്പിക്കാനും അതിന് സാധിക്കുമെന്നാണ് പഠനം പറയുന്നത്.

ഒരേ ജെൻഡർ കപ്പിൾസിലും വ്യത്യസ്ത ജെൻഡർ കപ്പിൾസിലുമാണ് യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ പഠനം നടത്തിയത്. 76 പേരാണ് ഇതിൽ പങ്കെടുത്തത്. ഇവരുടെ ദിവസേനയുള്ള സംഭാഷണങ്ങളിൽ 14 ശതമാനത്തോളം ഇവരുടെ കൈയിൽ നൽകിയിരുന്ന ഇലക്ട്രോണിക്കലി ആക്ടിവേറ്റഡ് റെക്കോർഡർ വഴി ശേഖരിച്ച് വിശകലനം ചെയ്തു. 

vachakam
vachakam
vachakam

ഇവരിൽ ചിലർ 38 മിനിറ്റോളം ഗോസിപ്പ് പറഞ്ഞിട്ടുള്ളതിൽ 29 മിനിറ്റും അവരുടെ പങ്കാളിയോടാണ് അത് പങ്കുവച്ചിട്ടുള്ളത്. സെയിം ജൻഡർ കപ്പിൾസിൽ, സ്ത്രീകളായ കപ്പിൾസാണ് കൂടുതൽ ഗോസിപ്പ് ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍.

ഗോസിപ്പിന് പ്രണയികൾക്കിടയിൽ സന്തോഷവും ആഴത്തിലുള്ള ബന്ധവും സൃഷ്ടിക്കാൻ കഴിയും. ഗോസിപ്പ് ചെയ്യുന്ന ദമ്പതികൾ അങ്ങനെ ചെയ്യാത്തവരേക്കാൾ സന്തുഷ്ടരാണെന്ന് പഠനം കണ്ടെത്തി. ഓഫ്‌ലൈൻ പ്രണയവും നേരിട്ടുള്ള ഇടപെടലുകളും ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും പഠനം കണ്ടെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam