മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ നിരവധി നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെയും, ദോഷകരമായ വസ്തുക്കൾ ഒഴിവാക്കുന്നതിലൂടെയും, , പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നതിലൂടെയും കരളിന്റെ ആരോഗ്യം നിലനിർത്താൻ കഴിയും.
പലരും കരുതുന്നതുപോലെ, കരൾ രോഗം അമിതമായി മദ്യപിക്കുന്നവരെയും പ്രായമായ പുരുഷന്മാരെയും മാത്രം ബാധിക്കുന്ന ഒരു രോഗമല്ല. മദ്യം കഴിച്ചില്ലെങ്കിൽ പോലും കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. ഈ രോഗം സ്ത്രീകളെയും ബാധിക്കുന്നു. ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി ശീലങ്ങൾ, സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ പോലും ഇതിൽ ഒരു പങ്കു വഹിച്ചേക്കാം.
വിട്ടുമാറാത്ത ക്ഷീണം
ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനുശേഷവും വല്ലാതെ ക്ഷീണിച്ചിരിക്കുന്നെങ്കിൽ ചിലപ്പോൾ അത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങളാകാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷവും ജോലി ചെയ്തതുകൊണ്ടോ ഉണ്ടാകുന്ന ക്ഷീണത്തെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, നമുക്ക് വിശദീകരിക്കാനാകാത്ത ക്ഷീണമുണ്ടാകുന്നെങ്കിൽ ശ്രദ്ധ വേണം.
മെറ്റബോളിക് പ്രവർത്തനത്തിൽ നിർണായകമാണ് കരൾ. അമിതമായ കൊഴുപ്പിന്റെ ഭാരം വരുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇതോടെ, കരളിന് പോഷകങ്ങളെ കാര്യക്ഷമമായി സംസ്കരിക്കാനോ ശരീരത്തെ വിഷമുക്തമാക്കാനോ കഴിയില്ല. ഇതിന്റെ ഫലമായാണ് ഫാറ്റി ലിവർ രോഗം ബാധിച്ചവർക്ക് എപ്പോഴും ക്ഷീണം തോന്നുന്നത്.
അമിതഭാരം
ആരോഗ്യകരമായി ഭക്ഷണം, വ്യായാമം, പഞ്ചസാര കുറയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ അത് കരളിന്റെ ആരോഗ്യം മോശമാണ് എന്നതിന്റെ സൂചനയാകാം. കരളിൻ്റെ പ്രധാന ജോലികളിൽ ഒന്നാണ് കൊഴുപ്പ് മെറ്റബോളൈസ് ചെയ്യുക എന്നത്. അമിതമായി കൊഴുപ്പ് അടിയുന്നതോടെ ആ പ്രക്രിയ തടസ്സപ്പെടുന്നു.
ചർമത്തിലെ കറുത്ത പാടുകൾ
കഴുത്തിലും കക്ഷങ്ങളിലും തുടയിടുക്കിലും കറുത്തതും മൃദുലമായതുമായ ചർമം രൂപപ്പെടുന്നത് ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണമാകാം. അക്കാന്തോസിസ് നിഗ്രിക്കൻസ് എന്നറിയപ്പെടുന്ന ഈ പാടുകൾ വെറും സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ഒരുപക്ഷേ സ്ത്രീകളിൽ ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം.
ഹോർമോൺ വ്യതിയാനം
ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും കരളിന് വലിയ പങ്കുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനാരോഗ്യകരമായ കരൾ ക്രമം തെറ്റിയുള്ള ആർത്തവം, വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്