എഥനോൾ സാനിറ്റൈസറുകൾ അർബുദസാധ്യത ഉയർത്തുമോ?

OCTOBER 28, 2025, 4:54 AM

ഹാൻഡ് സാനിറ്റൈസറുകളിലെ എഥനോൾ കാൻസർ സാധ്യത ഉണ്ടാക്കുമോ? യൂറോപ്യൻ കെമിക്കൽസ് ഏജൻസി (ECHA) സമർപ്പിച്ച ഒരു ആഭ്യന്തര റിപ്പോർട്ടിൽ എഥനോളിനെ ഒരു ടോക്സിക് വസ്തുവായി ചൂണ്ടിക്കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അർബുദ സാധ്യതയും ഗർഭാവസ്ഥയിലെ സങ്കീർണ്ണതകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശുചീകരണ, ശുചിത്വ ഉത്പ്പന്നങ്ങളിൽ എഥനോളിന് പകരം മറ്റ് വസ്തുക്കൾ ഉപയോഗിക്കേണ്ടി വന്നേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

'എഥനോൾ മനുഷ്യർക്ക് ഹാനികരമാണെന്ന് കണ്ടെത്തിയാൽ, അതിന് പകരം മറ്റൊരു വസ്തു ഉപയോഗിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തേക്കാം', ECHA ഉദ്യോഗസ്ഥർ പറഞ്ഞു.

vachakam
vachakam
vachakam

നിലവില്‍ ലോകാരോഗ്യ സംഘടന എഥനോളും ഐസോപ്രൊപനോളും ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ യോഗത്തില്‍ ഇതില്‍ മാറ്റമുണ്ടായാല്‍ ഇത് എഥനോൾ കണ്ടൻ്റുള്ളവയുടെ നിരോധനത്തിലേക്ക് നയിച്ചേക്കാം.

ക്ലീനിങ്ങ് ഉത്പ്പന്നങ്ങളിൽ ഉപയോഗിക്കുന്ന തെളിഞ്ഞതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ. ബാക്ടീരിയകളെയും വൈറസുകളെയും ഫലപ്രദമായി നശിപ്പിക്കുന്നതിന് ഹാൻഡ് സാനിറ്റൈസറുകളിൽ കുറഞ്ഞത് 60% എഥനോൾ സാന്ദ്രത ആവശ്യമാണെന്നാണ് ശുപാർശ ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam