അൾട്രാ പ്രൊസസ്ഡ് ഫുഡ് അധികം കഴിക്കല്ലേ..ശ്വാസകോശ അർബുദം തേടി വരും 

AUGUST 5, 2025, 12:42 AM

അനാരോഗ്യകരമായ ഭക്ഷണക്രമം പലതരം രോഗങ്ങൾക്ക് കാരണമാകുമെന്ന് നമ്മൾക്കറിയാം. പാക്കറ്റുകളിലും കുപ്പികളിലും മറ്റ് പാത്രങ്ങളിലും വരുന്ന അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതവണ്ണം, ഹൃദ്രോഗം മുതലായവയ്ക്ക് കാരണമാകുമെന്ന് മുമ്പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈ  ഭക്ഷണങ്ങൾ ശ്വാസകോശ അർബുദത്തിനും കാരണമാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. മെഡിക്കൽ ജേണൽ തോറാക്സിൽ പഠനം പ്രസിദ്ധീകരിച്ചു. 

ഏകദേശം പന്ത്രണ്ട് വർഷത്തിനിടെ 100,000 ആളുകളിൽ നിന്ന് ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവർക്ക് ശ്വാസകോശ അർബുദ സാധ്യത 41 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.

സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിൽ നീർവീക്കമുണ്ടാവുകയും ഇത് ട്യൂമറിന്റെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നും ​ഗവേഷകർ പറയുന്നു. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ കുടലിലെ സൂക്ഷ്മാണുക്കളെ ബാധിക്കുകയും പ്രതിരോധസംവിധാനം തകിടംമറിക്കുകയും ചെയ്യും.

vachakam
vachakam
vachakam

പാക്കറ്റിലുള്ള സ്നാക്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, മധുര പാനീയങ്ങൾ, സംസ്കരിച്ച മാംസം, ശീതീകരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അൾട്രാ പ്രൊസസ്ഡ് ഫുഡ‍് ശരീരത്തെ മാത്രമല്ല മാനസികാരോ​ഗ്യത്തെയും ബാധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഈവർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പായ്ക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ടെട്രാപാക്‌ ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്‌, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും.  ഭക്ഷ്യ പാക്കേജിംഗ് വസ്തുക്കളും ആരോഗ്യപരമായ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam