ഹെയർ ഡൈകൾക്കും വ്യാജ സൗന്ദര്യവർധക കുത്തിവെപ്പുകൾക്കും നിയന്ത്രണം; കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ 

JUNE 15, 2026, 11:01 PM

രാജ്യത്തെ സൗന്ദര്യവർധക വിപണിയിൽ പരിശോധനകളും ഇടപെടലുകളും കർശനമാക്കി കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിപണിയിൽ വ്യാപകമായി വിറ്റഴിക്കുന്ന ഹെയർ ഡൈകൾക്കാണ് (തലമുടിക്ക് നിറം നൽകുന്ന വസ്തുക്കൾ) കേന്ദ്രം കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൂടാതെ ശരീര ആകൃതി ക്രമീകരിക്കാനെന്ന പേരിൽ വിപണിയിൽ പ്രചരിക്കുന്ന വ്യാജ കുത്തിവെപ്പുകൾക്കെതിരെയും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നരച്ച മുടി മറയ്ക്കുന്നതിനായി രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളാണ് കൃത്യമായ ഇടവേളകളിൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത്. പ്രമുഖ ബ്രാൻഡുകൾ മുതൽ തദ്ദേശീയമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പേരറിയാത്ത നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഇവയിൽ പലതിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അമിതവും ആവർത്തിച്ചുള്ളതുമായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) പുതിയ സർക്കുലർ ഇറക്കിയത്.

ഡൈകൾക്ക് ബി.ഐ.എസ് മാനദണ്ഡം നിർബന്ധം

vachakam
vachakam
vachakam

ഹെയർ ഡൈകൾ വിപണിയിലെത്തിക്കുന്ന കമ്പനികൾ രാജ്യത്തെ സൗന്ദര്യവർധക വസ്തു നിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരിക്കണം. ഉൽപ്പന്നത്തിന് നിറം നൽകാൻ ചേർത്തിട്ടുള്ള രാസവസ്തുക്കൾ ഉൾപ്പെടെ അതിലടങ്ങിയിരിക്കുന്ന എല്ലാ ചേരുവകളുടെയും വിവരങ്ങൾ ഉപഭോക്താക്കൾക്ക് വ്യക്തമായി വായിക്കാൻ പാകത്തിൽ പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തണം.

ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടെങ്കിൽ അതും പ്രത്യേകം സൂചിപ്പിക്കണം. കൂടാതെ, അലർജി പോലുള്ള പ്രതിപ്രവർത്തന സാധ്യതകൾ  ഉൽപ്പന്നം സുരക്ഷിതമാണോ എന്ന് സ്വയം പരിശോധിക്കാനുള്ള രീതികൾ എന്നിവയും പാക്കറ്റിൽ വ്യക്തമാക്കേണ്ടതുണ്ട്.

സൗന്ദര്യ കുത്തിവെപ്പുകൾക്ക് വിലക്ക്

vachakam
vachakam
vachakam

അടുത്തിടെ വിപണിയിൽ സജീവമായ ഭാരവും പ്രായവും കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന കുത്തിവെപ്പുകൾക്കെതിരെയും കേന്ദ്രം നിലപാട് കടുപ്പിച്ചു. ശരീര സൗന്ദര്യം കൂട്ടാനെന്ന പേരിൽ കുത്തിവെക്കുന്ന ഇത്തരം ഒരു വസ്തുവും 'സൗന്ദര്യവർധക വസ്തുക്കളുടെ' പരിധിയിൽ വരില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ നിയമനടപടികൾ ശക്തമാക്കാനാണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam